Search This Blog

Showing posts with label PHOTOSHOP. Show all posts
Showing posts with label PHOTOSHOP. Show all posts

Wednesday, 12 December 2012

പൂമ്പാറ്റയെ പറത്താം


കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചുമ്മാ ഗൂഗ്‌ളില്‍ തെക്കു വടക്കു നടന്നപ്പം ഫ്ലാഷില്‍ പറക്കുന്ന ഒരു പൂമ്പാറ്റയെ കണ്ടപ്പ തുടങ്ങിയ ആഗ്രഹമാ ഫോട്ടോഷോപ്പിലും ഒരു പൂമ്പാറ്റയെ പറത്തിയാല്‍ കൊള്ളാമെന്നു, ആദ്യമാദ്യം പരീക്ഷണം പരാജയമായെങ്കിലുമിന്നലെ രാത്രിയില്‍ ഉണ്ടായ ബോധോദയം ഇതിനെ ഇങ്ങനെയൊക്കെ ആക്കി ഒരു വിതം ചിറകാട്ടാന്‍ ഈ പൂമ്പാറ്റയെ പഠിപ്പിച്ചു. ഇനി നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം. ഈ പൂമ്പാറ്റയെ എനിക്ക് ഗൂഗിളില്‍ നിന്നു ബ്ലാക്ക് ആന്റ് വൈറ്റ് ആയി കിട്ടിയതാ‍ണ്. അതിനെ ചുമ്മ 2 കളറൊക്കെ വാരിത്തേച്ച് ഇങ്ങനെയൊക്കെ ആക്കിയെടുത്തു.

ഇനി ഈ ചിത്രത്തെ നമിക്ക് ഫോട്ടോഷോപ്പില്‍ തുറക്കാം, ഇതു തന്നെ വേണമെന്നില്ല നല്ല ചുള്ളന്‍ ഫോട്ടോസ് ഉണ്ടെങ്കില്‍ ഓപണ്‍ ചെയ്തോളൂ . 

ഇനി ചിത്രത്തില്‍ കാണുന്ന പോലെ ഓരോ ചിറകുകളും ലാസോടൂള്‍ ഉപയോഗിച്ച് കട്ട് ചെയ്യുക. 2 ചിറകുകളും കട്ട് ചെയ്ത് കഴിഞ്ഞാല്‍ താഴെ ചിത്രത്തിലേതു പോലെ 3 ലയറുകള്‍ കാണും. 

ചിത്രം ശ്രദ്ധിക്കു, ലയര്‍ പാലറ്റില്‍ നമുക്ക്  പൂമ്പാറ്റയെ 3 ലയറുകളായി കാണാം. വലതു ചിറകിനെ റൈറ്റ് എന്നും ഇടതു ചിറകിനെ ലെഫ്റ്റ് എന്നും Rename ചെയ്യുക. ചിത്രത്തില്‍ ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്തത് ശ്രദ്ധിക്കുമല്ലോ. 

ഇനി നമുക്ക്  ആദ്യം റൈറ്റ്  എന്ന ലയര്‍ (വലതു വശം ചിറക്) Duplicate ചെയ്യണം. Free Transform (Ctrl+T) ഉപയോഗിച്ച് ചിത്രത്തില്‍ 1 എന്നു മാര്‍ക്ക് ചെയ്തിരിക്കുന്ന സ്തലത്ത് ഉള്ളിലേക്ക് ചിറക് വലിക്കുക. അതിനു റൈറ്റ്1 എന്നു Rename ചെയ്യുക. ഇനി റൈറ്റ് 1 ന്റെ Duplicate ലയര്‍ ഉണ്ടാക്കുക. Free Transform (Ctrl+T) ഉപയോഗിച്ച് അല്പം കൂടി ഉള്ളിലേക്ക് വലിക്കുക. ഇതു പോലെ (ചിത്രത്തില്‍ 2 എന്നു മാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക) റൈറ്റ് 6 വരെ ലയറുകള്‍ ക്രിയേറ്റ് ചെയ്യുക. Rename ചെയ്യാന്‍ മറക്കരുത്. ഇതു പോലെ ത്തന്നെ ഇടതു വശത്തെ ചിറകിലും ലയറുകള്‍ ക്രിയേറ്റ് ചെയ്യുക. Rename ചെയ്യാന്‍ മറക്കരുത്. കാരണം പണ്ട് ഗോപാല കൃഷ്ണന്‍ പറഞ്ഞത് പോലെ ഒരു പേരിലെന്തിരിക്കുന്നു എന്നും പറഞ്ഞു മാറ്റാതിരുന്നാല്‍ സംഗതി കുഴയും. ലയറുകളുടെ പേരു മാറ്റാന്‍ ലയര്‍ പാലറ്റിലെ ലയര്‍ന്റെ പേരില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്താല്‍ മതി. 


ചിത്രം ശ്രദ്ധിക്കൂ, ഇപ്പോള്‍ രണ്ട് സൈഡിലും 7 വീതം ലയറുകള്‍ ആയി. ലയര്‍ പാലറ്റിന്റെ ചിത്രം നോക്കു. ചുവന്ന കളറില്‍ വലതു ഭാഗത്തെ ചിറകും പച്ച കളറില്‍ ഇടതു ഭാഗത്തെ ലയറുകളും അടയാളപ്പെടുത്തിയിരിക്കുന്നു. ഇനി നമ്മള്‍ ഇതിനെ മെര്‍ജ് ചെയ്യണം, അങ്ങനെ ചുമ്മാ അങ്ങു മെര്‍ജിയാല്‍ പോരാ, കീ ബോര്‍ഡില്‍ Ctrl ബട്ടണ്‍ ഞെക്കി പിടിച്ച ശേഷം ലെഫ്റ്റ് ലയറും റൈറ്റ് ലയറും  ആദ്യം സെലെക്റ്റ് ചെയ്യുക. അതിനു ശേഷം Ctrl+E  പ്രസ്സ് ചെയ്ത് മെര്‍ജ് ചെയ്യുക. വീണ്ടും കീ ബോര്‍ഡില്‍ Ctrl ബട്ടണ്‍ ഞെക്കി പിടിച്ച ശേഷം ലെഫ്റ്റ്1 ലയറും റൈറ്റ്1 ലയറും സെലെക്റ്റ് ചെയ്യുക.  Ctrl+E  പ്രസ്സ് ചെയ്ത് മെര്‍ജ് ചെയ്യുക. ഇതു പോലെ ഓരോന്നും ചെയ്യണം . താഴെയുള്ള ചിത്രം ശ്രദ്ധിച്ചാല്‍ കൂടുതല്‍ എളുപ്പം മനസിലാകും. 
ഈ ചിത്രത്തില്‍ ഓരോ ലയറും ഏത് ലയറിനോടാണ് മെര്‍ജ് ചെയ്യേണ്ടതെന്നു സെലെക്റ്റ് ചെയ്ത് വെച്ചിരിക്കുന്നത് നോക്കു. ഇതു പോലെ ഓരോന്നോരോന്നായി സെലെക്റ്റ് ചെയ്യുക. ശേഷം മെര്‍ജ് ചെയ്യുക. 

മെര്‍ജ് ചെയ്ത് കഴിയുമ്പോള്‍ ഈ ചിത്രത്തില്‍ കാണുന്നത് പോലെ ലെഫ്റ്റ് മുതല്‍ ലെഫ്റ്റ് 6 വരെ 7 ലയറുകള്‍ നമുക്ക് കിട്ടും. ഇപ്പം നമ്മുടെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി രണ്ടാം ഘട്ടമായ ആനിമേഷന്‍ ആണ്. ആനിമേഷന്‍ വിന്റോയിലേക്ക് പോകുന്നതിനു മുന്‍പ് ബാക്ക്ഗ്രൌണ്ട് ലയറും പൂമ്പാറ്റയുടെ ബോഡി ലയറും ലെഫ്റ്റ് എന്ന പൂമ്പാറ്റയുടെ ആദ്യ ലയറും മാത്രം വിസിബില്‍ ആക്കി ബാക്കി ലയറുകള്‍ ഇന്‍‌വിസിബിള്‍ ആക്കുക.ചിത്രം ശ്രദ്ധിച്ചാല്‍ മനസിലാകും എങ്ങനെ ഇന്‍‌വിസിബിള്‍ ആക്കാമെന്നത്(ലയര്‍ പാലറ്റില്‍ അതാത് ലയറിനു നേരെയുള്ള കണ്ണ് ചിത്രത്തില്‍ ക്ലിക്കിയാല്‍ മതിയാകും.) അതിനു ശേഷം Windows >> Animation ഓപണ്‍ ചെയ്യുക. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഇമേജ്‌റെഡിയിലേക്ക് ചാടുക. ആനിമേഷന്‍ വിന്റോയില്‍ പുതിയൊരു ഫ്രയിം ഉണ്ടാക്കുക.(അതിനായി ആനിമേഷന്‍ വിന്റോയിലെ ന്യൂ ലയര്‍ ഐകണില്‍ ക്ലിക്കിയാല്‍ മതിയാവും) ശേഷം ലയര്‍ പാലറ്റില്‍ ലെഫ്റ്റ് ലയര്‍ ഇന്‍‌വിസിബിള്‍ ആക്കി ലെഫ്റ്റ് 1 ലയര്‍ വിസിബില്‍ ആക്കുക. ഇനി ആനിമേഷന്‍ വിന്റോയില്‍ വീണ്ടും പുതിയൊരു ഫ്രയിം ഉണ്ടാക്കുക. ലയര്‍ പാലറ്റില്‍ ലെഫ്റ്റ് 1 ലയര്‍ ഇന്‍‌വിസിബിള്‍ ആക്കിയ ശേഷം ലെഫ്റ്റ് 2 വിസിബിള്‍ ആക്കുക. ഇതുപോലെ 7 വരെയും ഫ്രയിമുകള്‍ ഉണ്ടാക്കുക. ഇനി എട്ടാമതെ ആനിമേഷന്‍ വിന്റോയിലേ ഫ്രയിമില്‍ മുകളില്‍ നിന്നു താഴേക്കും ഇതു പോലെ സെലെക്റ്റുക. 

കാര്യം മനസിലായില്ലെങ്കില്‍ ഈ ചിത്രം ശ്രദ്ധിക്കൂ, ആനിമേഷന്‍ വിന്റോയിലെ മൂന്നാമത്തെ ലയറിനു വേണ്ടി സെലെക്റ്റിയിരിക്കുന്നത് ലയര്‍ പാലറ്റിലെ ലെഫ്റ്റ് 2 എന്ന ലയറാണ്. ഇതുപോലെ യാണു ഓരോ ലയറും സെലെക്റ്റ് ചെയ്യേണ്ടത്. അപ്പം എട്ടാം ലയറില്‍  സെലെക്റ്റേണ്ടത് ലെഫ്റ്റ് 5 ഉം ഒന്‍പതില്‍ ലെഫ്റ്റ് 4 ഉം ഈ നിലയില്‍ 13ആം ഫ്രയിം എത്തുമ്പോള്‍ ലെഫ്റ്റ് എന്ന ലയര്‍ സെലെക്റ്റാകുന്നു. 
ഈ ചിത്രം ശ്രദ്ധിക്കൂ, ആനിമേഷന്‍ വിന്റോയില്‍ സമയം 0.1 സെക്കന്റ് എന്നു സെലെക്റ്റ് ചെയ്യുക. താഴെ once എന്നാണെങ്കില്‍  forever എന്നാക്കുക. ഇനി സേവ് ചെയ്യാന്‍ save for web and devices എന്നിടത്തുപോകുക. GIF സേവ് ചെയ്യുക. ദേ കണ്ടില്ലേ പൂമ്പാറ്റ ഇളകിയാടുന്നത്.                                                                                                                                                           Photobucket

ഫോട്ടോയില്‍ ആനിമേഷന്‍



    ഫോട്ടോഷോപ്പില്‍ ആനിമേഷന്‍ വഴി സ്ലൈഡ് ഷോ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചെറിയ പോസ്റ്റ്. ഒന്നു ശ്രമിച്ച് നോക്കു.

പുതിയ ഒരു പേജ് നിങ്ങള്‍ക്കിഷ്ടമുള്ള വലിപ്പത്തില്‍ തുറക്കുക. ഞാന്‍ 800 X 700 ലാണ് പേജ് തുറന്നിരിക്കുന്നത്. ഇനി ബാക്ക് ഗ്രൌണ്ടില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം നല്‍കാം. ഞാന്‍ ഇവിടെ ഒരു ഗ്രേഡിയന്‍റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 

ശേഷം പുതിയ ഒരു ലയര്‍ ചിത്രത്തില്‍ കാണുന്നത് പോലെ ഉണ്ടാക്കണം. അതിനായി ആദ്യം ഒരു ലയര്‍ ഉണ്ടാക്കണം അതിനു ശേഷം Rectangular marque Tool ഉപയോഗിച്ച് ചിത്രത്തില്‍ കാണുന്ന വലിപ്പത്തില്‍ ഒരു ചതുരം ഉണ്ടാക്കുക. ശേഷം # f4e3ea ഈ കളര്‍ പൈന്‍റ് ബക്കറ്റ് ടൂള്‍ ഉപയോഗിച്ച് ഫില്‍ ചെയ്യുക. പിന്നീട് Edit >> Free Transform (Ctrl + T ) ഉപയോഗിച്ച് അല്പം തിരിക്കുക.   

       പുതിയ ഒരു ലയര്‍ കൂടി ഉണ്ടാക്കുക. ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ Polygonal lasso Tool ഉപയോഗിച്ച് ഒരു ചതുരം ഉണ്ടാക്കുക. നിങ്ങള്‍ക്കിഷ്ടമുള്ള ഒരു നിറം ഫില്‍ ചെയ്യുക. ഈ ലയറില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നമ്മുടെ ഫോട്ടോ പെട്ടന്നു അതില്‍ ആഡ് ചെയ്യാന്‍ വേണ്ടി ഒരു ചെറിയ ഐഡിയ. 

     ഇനി നമുക്ക് സ്ലൈഡ് ഷോക്ക് ഉള്ള ചിത്രങ്ങള്‍ ആഡ് ചെയ്യണം. അതിനായി നമ്മുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്യുക. നമ്മുടെ നമ്മുടെ ഈ ഫോട്ടോഷോപ്പ് ഫയലിലേക്ക് ചിത്രങ്ങള്‍ കോപി ചെയ്യുക. ചിത്രം ശ്രദ്ധിക്കുക. ഇനി നമ്മള്‍ ഉണ്ടാക്കിയ (ലയര്‍ 3  മുകളില്‍ ഇഷ്ടമുള്ള കളര്‍ കൊടുക്കാന്‍ പറഞ്ഞ ലതേ ലയര്‍) ലയര്‍ 3 യുടെ അതേ വലിപ്പത്തില്‍ നമ്മുടെ ചിത്രങ്ങള്‍ ക്രമീകരിക്കണം. അതിനായി ആദ്യം Edit >> Free Transform (Ctrl + T )  ഉപയോഗിച്ച് തിരിക്കുകയോ ചെറുതാക്കുകയോ ചെയ്യാം. അതിനു ശേഷവും പുറത്ത് കാണുന്ന ഭാഗങ്ങള്‍ ഇറേസര്‍ ടൂളുപയോഗിച്ച് മായ്ച്ച് കളയുക. അതിനുള്ള ഒരു എളുപ്പ മാര്‍ഗം  നമുക്ക് മായ്ക്കേണ്ട ചിത്രം സെലെക്‍റ്റ് ചെയ്ത ശേഷം കീ ബോര്‍ഡില്‍ Ctrl ബട്ടണ്‍ ഞെക്കി പിടിച്ച് ലയര്‍ 3 യുടെ ലയര്‍ പാലറ്റ് ചെറു ചിത്രത്തില്‍ ഞെക്കുക. (അപ്പോള്‍ ആ ഭാഗം സെലെക്‍റ്റ് ആയി വരും) ഇനി Select >> inverse  എന്നിടത്ത് പോകുക. ശേഷം ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് പുറം ഭാഗങ്ങള്‍ മായ്ച്ച് കളയുക. ഇതു പോലെ നമ്മള്‍ ആഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും  ഒരേ വലിപ്പത്തില്‍ ക്രമീകരിക്കുക. ഇനി ചിത്രം ഒന്നു ശ്രദ്ധിക്കു. താഴെയുള്ള 3 ലയര്‍ സെലെക്‍റ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ സെലെക്‍റ്റ് ചെയ്യാന്‍ ഷിഫ്റ്റ് ബട്ടണ്‍ ഞെക്കി പിടിച്ച് ഓരോ ലയറുകളിലും ക്ലിക്കിയാല്‍ മതി. അതിനു ശേഷം Ctrl + E ഉപയോഗിച്ച് മെര്‍ജ് ചെയ്യുക. 

    അടുത്തതായി നമുക്ക് ആനിമേഷനിലേക്ക് കടക്കണം. അതിനായി പുതിയ വേര്‍ഷന്‍ ഫോട്ടോഷോപ്പന്മാര്‍ Wndow >> animation എന്നിടത്ത് പോകുക. പഴയവര്‍ File >> Jumb to image ready പോകുക. ചിത്രത്തില്‍ കാണുന്നത് പോലെ 1 എന്നടയാളപ്പെടുത്തിയിരിക്കുന്ന ന്യൂ ലയര്‍ ഐകണില്‍ ക്ലിക്ക് ചെയ്ത് ആനിമേഷന്‍ ലയര്‍ ഓപണ്‍ ചെയ്യുക. ചെറു ചിത്രത്തിനു താഴെ കാണുന്ന 0 sec എന്നത് 0.1 sec എന്നാക്കുക. ശേഷം 2 എന്നടയാളപ്പെടുത്തിയിരിക്കുന്ന Tween  ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതിൽ ചിത്രങ്ങൾ സെലെക്‍റ്റ് ചെയ്യേണ്ട വിധം ചിത്രത്തിലേ ലയർ പാലറ്റ് ശ്രദ്ധിച്ചാൽ മനസിലാകും. ആനിമേഷൻ വിന്റോയിൽ ആദ്യ ലയറിൽ ബാക്ക്ഗ്രൌണ്ടും ലയർ 4 ഉം സെലെക്‍റ്റുക. രണ്ടാം ലയറിൽ ബാക്ക്ഗ്രൌണ്ടും ലയർ 5 ഉം സെലെക്‍റ്റുക.

     വരുന്ന വിന്റോയിൽ ചിത്രത്തില്‍ കാണുന്ന പോലെ സെറ്റിംഗ്സ് ചെയ്യുക. ഓകെ നൽകുക. അപ്പോൾ നമുക്ക് ആനിമേഷൻ വിന്റോ പാലറ്റിൽ 5 ലയറുകൾ കിട്ടും. 

ചിത്രത്തിൽ കാണുന്ന 1 എന്ന ചുവന്ന മാർക്ക് ചെയ്ത ന്യൂ ലയർ ഐകണിൽ ഒന്നൂടെ ക്ലിക്ക് ചെയ്ത് ആനിമേഷൻ ലയർ പാലറ്റിൽ ഒരു ലയർ കൂടി ആഡ് ചെയ്യുക. അതിൽ ബാക്ക്ഗ്രൌണ്ടും ലയർ 6 ഉം സെലെക്‍റ്റുക. പഴയ പോലെ ത്തന്നെ Tween ഐകണിൽ ക്ലിക്ക് ചെയ്ത് ഓപൺ ആയി വരുന്ന വിന്റോയിൽ പഴയ സെറ്റിംഗുകൾ തന്നെ നൽകി ഓകെ നൽകുക. ഇനി ഒരു പ്രാവശ്യം കൂടി പുതിയ ലയർ ഉണ്ടാക്കണം. അതിനു ശേഷം അതിൽ നമ്മൾ ആദ്യ ലയറിൽ സെലെക്‍റ്റിയ അതേ ലയറുകൾ (ബാക്ക്ഗ്രൌണ്ട് ലയറും ലയർ4 ഉം) സെലെക്‍റ്റുക.  Tween ഒപ്ഷൻ വീണ്ടും ആവർത്തിക്കുക.
    ഇനി ചിത്രത്തിൽ കാണുന്നത് പോലെ ആനിമേഷൻ വിന്റോയിൽ ആദ്യ ലയറിന്റെയും അഞ്ചാമത് ലയറിന്റേയും ഒൻപതാം ലയറിന്റേയും ടൈം 0.1 എന്നത് 0.5 എന്നോ അതിൽ അല്പം കൂടുതലോ ആക്കുക. ഇനി ആനിമേഷൻ വിന്റോയിലുള്ള പ്ലേ ബട്ടണിൽ ഒന്നു ഞെക്കി നോക്കു. ഇനി നമുക്ക് സേവ് ചെയ്യണം. file >> Save for web and devices (പഴയ ഫോട്ടോഷോപ്പുകാർ Save optimized as ) എന്നിടത്ത് പോകുക. GIF ഫയൽ ആയി സേവ് ചെയ്യുക. 

തിരിയും ഗ്ലോബ്



     ഗൂഗിളിൽ തേരാപാരാ നടന്നപ്പം കണ്ടതാ, കാര്യങ്ങൾ എളുപ്പത്തിൽ ആക്കാൻ വേണ്ടി ചില മാറ്റങ്ങൾ വരുത്തി. നമ്മുടെ ബ്ലോഗിനോ സൈറ്റുകൾക്കോ ഒരു കറങ്ങുന്ന ലോഗോ ഉണ്ടാക്കാനും മറ്റും ഈ ടൂട്ടോറിയൽ ഉപയോഗിക്കാം. ചുമ്മാ പരീക്ഷിക്കു.  ചിത്രങ്ങൾക്ക് പകരം അക്ഷരങ്ങളും നമുക്ക് ഉപയോഗിക്കാം.

   പുതിയ ഒരു പേജ് തുറക്കുക. ട്രാൻസ്പേരന്റ് പേജ് ആവാൻ ശ്രദ്ധിക്കുക. ചിത്രം ശ്രദ്ധിക്കുക.

ചിത്രത്തിൽ കാണുന്ന പോലെ Ellipse tool സെലെക്‍റ്റ് ചെയ്യുക.
ഒരു വൃത്തം വരക്കുക. കൃത്യമായ വട്ടം കിട്ടാൻ ഷിഫ്റ്റ് ബട്ടൺ ഞെക്കി പിടിക്കുക. കളർ ഇതിൽ പ്രസക്തമല്ല. ഏത് കളറാണെങ്കിലും വൃത്തമായാല്‍ മതി എന്നു ചുരുക്കം.

  ഇനി നമുക്ക് ഒരല്പം പണിയുണ്ട്. അതിനായി റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലെന്‍റിംഗ് മോഡ് ഓപണ്‍ ചെയ്യുക. ഗ്രേഡിയന്‍റ് ഓവര്‍ലി സെലെക്‍റ്റ് ചെയ്യുക. ചിത്രത്തില്‍ കാണുന്ന സെറ്റിംഗ്സ് നല്‍കുക. ഗ്രേഡിയന്‍റ് കളര്‍ ചിത്രത്തില്‍ കാണുന്ന പോലെ തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക.

ഇന്നര്‍ ഗ്ലോ ചിത്രത്തില്‍ കാണുന്ന പോലെ സെറ്റ് ചെയ്യുക. ഓകെ നല്‍കുക. ശേഷംലയര്‍ പാലറ്റില്‍ ഒപാസിറ്റി 40% ആയി സെറ്റ് ചെയ്യുക. ഇനി നമുക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കണം. 

ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കിയ ശേഷം ആദ്യം ലയര്‍ പാലറ്റില്‍ താഴെയുള്ള ചിത്രത്തെ eye ഐകണിൽ ക്ലിക്ക് ചെയ്ത് ഇൻ‍വിസിബിൾ ആക്കുക. ശേഷം ബ്ലെന്റിംഗ് ഒപ്ഷൻസിൽ പോയി ഗ്രേഡിയന്റ് ഓവർലി ചിത്രത്തിൽ കാണുന്ന പോലെ സെറ്റ് ചെയ്യുക. ഗ്രേഡിയന്റ് കളർ ശ്രദ്ധിക്കുമല്ലോ. ഇന്നർ ഗ്ലോ മുൻപുള്ള സെറ്റിംഗ്സ് തന്നെ മതി. ഓകെ നൽകുക. ലയർ പാലറ്റിൽ ഒപാസിറ്റി 60 % ആയി സെറ്റ് ചെയ്യുക.

  ഇനി പുതിയൊരു ഡ്യൂപ്ലിക്കേറ്റ് ലയർ കൂടി ഉണ്ടാക്കണം. ശേഷം നേരത്തെ ചെയ്ത പോലെ ലയര്‍ പാലറ്റില്‍ താഴെയുള്ള ചിത്രത്തെ eye ഐകണിൽ ക്ലിക്ക് ചെയ്ത് ഇൻ‍വിസിബിൾ ആക്കുക.  ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്ത് ഗ്രേഡിയന്റ് ചിത്രത്തിൽ കാണുന്നത് പോലെ സെറ്റ് ചെയ്യുക. കളറിന്റെ കാര്യം മറക്കരുത്. ഈ കളർ ആണു നിങ്ങളുടെ ചിത്രത്തിൽ വരിക. അതു കൊണ്ട് ഈ കളർ നിങ്ങൾക്ക് ഇഷ്ടമുള്ളതാക്കാം.   

ഇന്നർ ഷാഡോ ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക. ഓകെ നൽകുക. ലയർ പാലറ്റിൽ ഒപാസിറ്റി 100 % ആയി സെറ്റ് ചെയ്യുക.

  ഇനി ചിത്രത്തിൽ കാണുന്ന മാപ് ഇമേജ് ഫോട്ടോഷോപ്പിൽ ഓപൺ ചെയ്യുക. magic wand tool ഉപയോഗിച്ച് വെള്ള പ്രതലത്തിൽ ക്ലിക്കുക. ഷിഫ്റ്റ് ബട്ടൺ ഞെക്കി പിടിച്ച് സെലെക്‍റ്റ് ആവാത്ത വെള്ള പ്രതലങ്ങളിലും ക്ലിക്കുക. ശേഷം select >>  inverse എന്നിടത്തു പോകുക. നമ്മുടെ മാപ് മാത്രം സെലെക്‍റ്റ് ആയി വരും. അതിനെ കോപി ചെയ്ത് നമ്മുടെ ചിത്രത്തിൽ പേസ്റ്റുക.

    ചിത്രത്തിൽ കാണുന്നത് പോലെ മാപ് ലയറിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് കൂടി ഉണ്ടാക്കുക. സ്ഥാനം ചിത്രത്തിൽ കാണുന്നത് പോലെ സെറ്റ് ചെയ്യുക. മറ്റൊരു കാര്യം ലയറുകളുടെ പേരുകൾ കൂടി ചിത്രത്തിലെതു പോലെ സെറ്റുക. എന്നതാണ്. 


     ശേഷം layer mask ഐകണിൽ ക്ലിക്ക് ചെയ്ത് നമ്മുടെ ഗ്ലോബ് ചിത്രത്തിൽ മാത്രമായി മാസ്ക് ഇടണം. അതിനായി ആദ്യം കീ ബോർഡിൽ Ctrl ബട്ടൺ ഞെക്കി പിടിച്ച് ഷേപിൽ ക്ലിക്കുക. അപ്പോൾ ഷേപ് (റൌണ്ട്) മാത്രം സെലെക്‍റ്റ് ആയി വരും. മാപ് ലയർ (മാപ് ലയറുകൾ ഫോർഗ്രൌണ്ട്, ബാക്ക്ഗ്രൌണ്ട് എന്നിങ്ങനെ പേരു മാറ്റിയത് ശ്രദ്ധിക്കുമല്ലോ ) ഫോർഗ്രൌണ്ട് സെലെക്‍റ്റ് ചെയ്ത് ലയർമാസ്ക് ബട്ടണിൽ ക്ലിക്കുക. അതു പോലെ തന്നെ മാപ് ലയർ ബാക്ക്ഗ്രൌണ്ടിലും ആവർത്തിക്കുക. അപ്പോൾ ചിത്രത്തിൽ കാണുന്നത് പോലെ ലഭിക്കും. 

    ഇനി ലയർ മാസ്ക് അൺ ലിങ്ക് ചെയ്യണം. ചിത്രത്തിലേ 2ലയര്‍ പാലറ്റുകള്‍ ശ്രദ്ധിക്കു. ആദ്യ ചിത്രത്തില്‍ ചുവന്ന കളറിനുള്ളില്‍ ലിങ്ക് ഉണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ രണ്ടാം ചിത്രത്തിലേതു പോലെ അണ്‍ലിങ്ക് ആവും.

    ശേഷം ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ട് ഫോര്‍ഗ്രൌണ്ട് ബാക്ക്ഗ്രൌണ്ട് ഷേപുകളും layer >> create clipping mask എന്നിടത്ത് പോയി ക്ലിപ്പിംഗ് മാസ്ക്ക് ഇടുക. അപ്പോൾ ചിത്രത്തിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്നത് പോലെ വരും.

     Eye ഐകണിൽ ക്ലിക്ക് ചെയ്ത് എല്ലാ ലയറുകളും വിസിബിൾ ആക്കുക. ശേഷം ഫോർഗ്രൌണ്ട് മാപ് ലയർ Edit >> Transform >> flip horizontal  പോകുക. അപ്പോൾ ചിത്രത്തിലേതു പോലെ ലഭിക്കും. window >> animation ഓപൺ ചെയ്യുക. ആനിമേഷൻ വിന്റോയിലെ ന്യൂ ലയർ  ഐകണിൽ ക്ലിക്ക് ചെയ്ത് പുതിയ ഒരു ലയർ ഉണ്ടാക്കുക. ആനിമേഷൻ വിന്റോയിലെ പുതു ലയർ സെലെക്‍റ്റ് ചെയ്ത് മാപ് ഫോർഗ്രൌണ്ട് ലയർ വലതു ഭാഗത്തേക്കും മാപ് ബാക്ക്ഗ്രൌണ്ട് ലയർ ഇടതു ഭാഗത്തേക്കും നീക്കുക. 

   ചിത്രത്തിലേത് പോലെ രണ്ട് ലയറുകളുടേയും എന്റുകൾ ചുവന്ന മാർക്ക് ചെയ്തിരിക്കുന്ന സ്തലത്ത് വരുന്ന തരത്തിൽ ആണു സൈഡിലേക്ക് നീക്കേണ്ടത്. 
   ആനിമേഷൻ വിന്റോയിൽ Tween ബട്ടൺ ക്ലിക്ക് ചെയ്ത് വരുന്ന വിന്റോയിൽ ചിത്രത്തിൽ കാണുന്ന പോലെ സെറ്റിംഗ്സ് നൽകുക. ശേഷം ആനിമേഷൻ വിന്റോയിലെ പ്ലേ ബട്ടൺ ഞെക്കി നോക്കു. ശുഭം. ഇനി സേവ് ചെയ്യണം. അതിനായി save Web and devices (Alt + shift + Ctrl + S) പോയി Gif ഫയൽ ആയി സേവ് ചെയ്യുക.
Photobucket

ആനിമേഷൻ ടെക്സ്റ്റ് ആഡ് ഉണ്ടാക്കുന്നതെങ്ങനെ..


ചില സൈറ്റുകളിൽ ആനിമേറ്റഡ് പരസ്യങ്ങൾ കണ്ടിട്ടില്ലേ. അതുപോലെ നമ്മുടെ ബ്ലോഗ് പരസ്യം മറ്റുള്ളവരുടെ ബ്ലോഗിൽ കൊടുക്കാനുള്ള ചലിക്കുന്ന അക്ഷരക്കൂട്ടങ്ങൾ ഉണ്ടാക്കാവുന്നതിന്റെ ഒരു വഴി നമുക്കിവിടെ പഠിക്കാം. ഇതുപോലെ അക്ഷരങ്ങൾക്ക് പകരം ചിത്രങ്ങളും നമുക്ക് ആഡ് ചെയ്യാം.




സ്വന്തമായി ഫോട്ടോഷോപ്പുള്ളവർ അതു തുറന്ന് ഒരു പുതിയ ഫയൽ ഓപൺ ചെയ്തേ.....

പെട്ടന്നാവട്ടു കോയാ , നുമ്മടെ ഫയൽ 400X250 വലിപ്പത്തിലാണുകെട്ടാ, നിങ്ങൾ നെങ്ങക്കു വേണ്ടിയ സൈസ് എടുത്തോ നിക്കൊരു പരാതീം ഇല്ല. ഇനി നമ്മടെ ഫയലിൽ മൊത്തത്തിൽ ഒന്നു കരിഓയിൽ പൂശിക്കേ.. നമ്മക്ക് കുറച്ച് പണിയുണ്ട്.



ഇനി നമ്മുടെ കയ്യിലുള്ള ലയറിന്റ പൂട്ടിൽ (ലോക്ക്) ഡബിൾ ക്ലിക്ക് ചെയ്ത് പൂട്ടുപൊട്ടിക്കുക. റൈറ്റ് ക്ലിക്ക് ചെയ്ത് Blending Options ഓപൺ ചെയ്യുക. Texture സെലെൿറ്റുക. ഞാൻ സെലെൿറ്റ് ചെയ്തിരിക്കുന്നത് Artistic Surfaces എന്ന Texture ആണു. നിങ്ങൾക്ക് ഇഷ്ടമുള്ളത് സെലെൿറ്റ് ചെയ്യാം ട്ടാ, നിക്കൊരു പരാതീം ഇല്ല.


ഇനി Texture നു ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക. ഓകെ നൽകിയാൽ ഇപ്പോൾ നമുക്കൊരു ബാക്ക്ഗ്രൗണ്ട് കിട്ടി. ഇതുവരെ പറഞ്ഞത് ചുമ്മാ പോസ്റ്റ് വലിച്ച്നീട്ടാൻ വേണ്ടി ബാക്ക്ഗ്രൗണ്ട് എങ്ങനെ ഉണ്ടാക്കാം എന്നാണു. അതുകൊണ്ട് ബാക്ക്ഗ്രൗണ്ട് നിങ്ങൾക്കിഷ്ടമുള്ളത് പോലെ ഉണ്ടാക്കാം.




ഇനി നമുക്ക് ടെക്സ്റ്റുകൾ വേണം, ഞാൻ ഒന്നിനുമുകളിൽ ഒന്നായി 3 ടെക്സ്റ്റ് ലയറുകൾ ഉണ്ടാക്കി. ചിത്രം ശ്രദ്ധിക്കൂ.



ശേഷം 3 ടെക്സ്റ്റ് ലയറുകളുടേയും ഓരോ ഡ്യൂപ്ലിക്കേറ്റ് ലയറുകൾ ഉണ്ടാക്കുക. പുതിയതായി ഉണ്ടാക്കിയ 3 ടെക്സ്റ്റ് ലയറുകളും റൈറ്റ് ക്ലിക്ക് ചെയ്ത് Resturize ചെയ്യുക.







പുതുതായി നമ്മൾ Restorize ചെയ്ത 3 ടെക്സ്റ്റ് ലയറുകളും Filter >> Blur Motion Blur  ചെയ്യുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് ചെയ്യുക.

ഇപ്പോൾ നമ്മൾ അസംസ്കൃത വസ്തുക്കൾ എല്ലാം റെഡിയാക്കിക്കഴിഞ്ഞു . ഇനി നമുക്ക് ആനിമേഷനിലേക്ക് കടക്കാം. അതിനായി Window >> Animation ഓപൺ ചെയ്യുക. ഓപൺ ആയിവന്നിരിക്കുന്ന ആനിമേഷൻ വിന്റോയിൽ ഒരു ലയറുണ്ട്, ചിത്രത്തിൽ ലയർ പാലറ്റിലേതു പോലെ ബാക്ക് ഗ്രൗണ്ട് ലയറും ഒരു ടെക്സ്റ്റ് ലയറും മാത്രം വിസിബിൾ ആക്കുക. ബാക്കിയുള്ളവ Eye  ഐകണിൽ ക്ലിക്ക് ചെയ്ത് ഇൻവിസിബിൾ ആക്കുക.

    ഇനി ആനിമേഷൻ വിന്റോയിൽ ഉള്ള New layer ഐകണിൽ ക്ലിക്ക് ചെയ്ത് (മാർക്ക് ചെയ്തിരിക്കുന്നു) പുതിയൊരു ലയർ ഉണ്ടാക്കുക, നമ്മൾ മുൻപത്തെ ലയറിൽ കൊടുത്ത ടെക്സ്റ്റിന്റെ ബ്ലർ ചെയ്ത കോപിയും ബാക്ക്ഗ്രൗണ്ടും ആണു ഈ ലയറിൽ വിസിബിൾ ആക്കേണ്ടത്. ചിത്രം നോക്കുക.


ഇവിടെയും പുതിയൊരു ആനിമേഷൻ ലയർ ഉണ്ടാക്കുക. ചിത്രത്തിൽ കാണുന്നത്പോലെ ഇനി നമുക്ക് അടുത്തതായി ഏത് ടെക്സ്റ്റ് ആണോ കാണിക്കേണ്ടത് അതിന്റെ ബ്ലർ കോപി വിസിബിൾ ആക്കുക. ബാക്കി ഇൻവിസിബിൾ ആക്കുക. (ചിത്രം ശ്രദ്ധിക്കുക)



പുതിയ ലയർ ഉണ്ടാക്കുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് അടുത്തതായി കാണിക്കേണ്ട ടെക്സ്റ്റ് ലയർ സെലെൿറ്റ് ചെയ്യുക.

ശേഷം ആനിമേഷൻ വിന്റോയിൽ പച്ച കളറിൽ മാർക്ക് ചെയ്തിരിക്കുന്ന Tween ബട്ടണിൽ ക്ലിക്ക് ചെയ്ത് വരുന്ന വിന്റോയിൽ Frame To add  എന്നിടത്ത് രണ്ട് സെലെൿറ്റ് ചെയ്ത് ഓകെ നൽകുക. ഇപ്പോൾ മൊത്തം 6 ലയറുകൾ ആയി. ഇപ്പോൾ ഒന്നാം ഘട്ടം കഴിഞ്ഞു ഇനി വേണമെങ്കിൽ ആനിമേഷൻ വിന്റോയിലെ പ്ലേ ബട്ടൺ ഒന്നു ഞെക്കി നോക്കൂ. നമ്മൾ ചെയ്തതിന്റെ റിസൾട്ട് അറിയാം. ഇപ്പോൾ ഒരു ടെക്സ്റ്റ് മുതൽ രണ്ടാമത്തെ ടെക്സ്റ്റ് വരെ 6 ആനിമേഷൻ ലയറുകൾ ഉണ്ടാക്കാൻ എടുത്ത അതേ വഴി തന്നെ രണ്ടാമത്തെ ടെക്സ്റ്റ് മുതൽ മൂന്നാമത്തെ ടെക്സ്റ്റ് വരെ ഉണ്ടാക്കാനും ഉപയോഗിക്കുക. ഇങ്ങനെ എത്ര ടെക്സ്റ്റ് വേണമെങ്കിലും ആഡ് ചെയ്യാം.

  മുകളിൽ കാണുന്നയീ ആനിമേഷൻ വിന്റോ ശ്രദ്ധിക്കൂ. നീല കളറിൽ മാർക്ക് ചെയ്തിരിക്കുന്ന  ടെക്സ്റ്റ് ലയറുകളുടെ ടൈം മാത്രം 0.5 Sec  എന്നു കൊടുത്തിരിക്കുന്നു. ബാക്കിയുള്ള ബ്ലർ ടെക്സ്റ്റുകൾ 0.Sec  കൊടുത്തിരിക്കുന്നു. ഇതുവഴി നമ്മുടെ ടെക്സ്റ്റുകൾ മാത്രം അല്പസമയം നിൽക്കുന്നു, ബാക്കിയുള്ളവ പെട്ടന്നു ചലിക്കുന്നു. അങ്ങനെ ടെക്സ്റ്റുകൾ ബ്ലർ ചെയ്ത് പോകുന്നത്  പോലെ തോന്നുന്നു. ഇനി മറ്റൊന്നു കൂടി ആനിമേഷൻ വിന്റോയിൽ ആദ്യ ലയറിനു തൊട്ടു താഴെ  Once  എന്നാണെങ്കിൽ അതു  Forever  എന്നാക്കാൻ മറക്കരുത്. എങ്കിലേ നമ്മടെ ചിത്രങ്ങൾ ഓടിക്കൊണ്ടേയിരിക്കൂ. ഇല്ലെങ്കിൽ ഒരൊറ്റ പ്രാവഷ്യം ഓടി അവിടെ നിൽക്കും.
   ഇനി ഒരു കാര്യം കൂടി, നമ്മൾ ആനിമേഷൻ വിന്റോയിൽ അവസാനം ഇറ്റിരിക്കുന്ന ടെ4ക്സ്റ്റിനു ശേഷംതായത് ഉദാഹരണമായി ഞാൻ ഇവിടെ ഇട്ടിരിക്കുന്നത് videos  എന്ന ടെക്സ്റ്റ് ആണല്ലോ. അതിനു ശേഷം വീഡിയോ ടെക്സ്റ്റിന്റെ ഒരു ബ്ലർ കോപിയും നമ്മൾ ഏറ്റവും ആദ്യം ഇട്ട ഫോട്ടോഷോപി ടെക്സ്റ്റ് ലയറിന്റെ ബ്ലർ കോപിയും ഓരോ ലയറുകൾ ഇടണം. എങ്കിലേ തുടർച്ച കിട്ടുകയുള്ളു.

Image and video hosting by TinyPic
 ഇനി നമുക്ക് ഇതു GIF  ഫയൽ ആയി സേവ് ചെയ്യണം. അതിനായി  File >> Save for web and devices  പോയി gif ഫയൽ ആയി സേവുക. പഴയ ഫോട്ടോഷോപ്പുകാർ File >> Jump to image Ready  പോയി gif  ആയി സേവ് ചെയ്യുക. ബാക്ക് ഗ്രൗണ്ടും ടെക്സ്റ്റ് ന്റെ ഭംഗിയും ഇവിടെ വിഷയമല്ലാത്തതിനാൽ അതു നിങ്ങളുടെ ഹിതം പോലെ ചെയ്യുക. ടെക്സ്റ്റ് ഇഫക്റ്റുകൾ ഇവിടെ  ക്ലിക്കി കാണാം.

ഫോട്ടോഷോപ്പ്


  കൂട്ടുകാരെ പുതിയൊരു സബ്‌ജക്റ്റ് കൂടി തുടങ്ങുന്നു. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം ഈ വിഷയകമായി അറിവുള്ളവർ സഹായിക്കണം എന്നഭ്യാർത്ഥിക്കുന്നു.  

  ഫോട്ടോഷോപ്പ് നെ ഒരു വഴിക്കാക്കിയപ്പം ഇനി ഇല്ലുസ്‌ട്രേഷൻ കൂടി ഒന്നു കൈവെക്കാം എന്നുതോന്നി. ആദ്യമേ പറയട്ടെ. എനിക്കിതിനെകുറിച്ച് ഒരു ചുക്കും അറിയില്ല. എല്ലാം ആദ്യം മുതൽ പഠിച്ച് തുടങ്ങണം. താല്പര്യമുള്ളവർക്ക് കൂടെ കൂടാം. അറിവുകൾ പങ്കുവെക്കാം.
    ഫോട്ടോഷോപ്പും ഇല്ലുസ്ട്രേഷനും തമ്മിലുള്ള വ്യത്യാസം ഞാൻ മനസിലാക്കിയിടത്തീളം പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഫോട്ടോഷോപ്പ് ഇമേജ് എഡിറ്റിംഗിനും ഇല്ലുസ്ട്രേഷൻ വെക്ടർ ഡിസൈനിംഗുമാണ്. പിക്സലുകൾ ആയതിനാൽ ഫോട്ടോഷോപ്പിൽ ഒരു പരിധി വരെ മാത്രമെ വലുതാക്കാൻ കഴിയു. അതായത് പ്രിന്റ് ചെയ്യുമ്പോഴുള്ള ക്വാളിറ്റി കുറവ് നമുക്ക് അറിയാം. എന്നാൽ വെക്ടർ ഡിസൈനിംഗിൽ ഹൈ ക്വാളിറ്റിയിൽ പിക്ചറുകൾ ഡിസൈൻ ചെയ്യാൻ സാധിക്കുന്നു. 3ഡി പോലുള്ള 
ഒപ്ഷനുകൾ വളരെപെട്ടന്നു ചെയ്യാം എന്നതു ഒരു മേന്മതന്നെയാണ് ഇല്ലുസ്ട്രേഷനിൽ. ഇനി കൂടുതൽ നമുക്ക് വഴിയെ പഠിക്കാം, മനസിലാക്കാം. അറിവുള്ളവർ ഇവിടെ പങ്കുവെക്കാൻ മടിക്കരുത്.