
ട്രിര്‍ണീം.... ട്രിര്‍ണീം....
പുതപ്പിനുള്ളില്‍ നിന്നും ഒരു കൈ പുറത്തേക്കു വന്നു.കട്ടിലിനടുത്തുള്ള ചെറിയ ടേബിളില്‍ വെച്ചിരുന്ന ചെറിയ
ക്ലോക്കിനു നേരെ നീണ്ടു. അലാറം നിലച്ചു...പുതപ്പു ഒന്നു കൂടി നേരെയാക്കി വീണ്ടും ഉറങ്ങാനുള്ള തെയ്യാറെടുപ്പിലായിരുന്നപ്പോഴാണു...ഉമ്മയുടെ നീട്ടിയുള്ള വിളി...
"മോനേ ഷെരീഫേ…ഇജ്ജെന്തൊരു ഒറക്കാ...?
"നേരെത്രായീന്നാ ബിചാരം...അനക്ക് കോളേജീ പോണ്ടേ....?"
അവന്‍ പുതപ്പു മാറ്റി എഴുന്നേറ്റു. ക്ലോക്കിലേക്കു നോക്കി.സമയം 7-50
8.30നു നിഷ വരും.അതിനു മുമ്പ് ബസ്റ്റോപ്പിലെത്തണം.അവന്‍ വേഗം തന്നെ പ്രാഥമിക കാര്യങ്ങളെല്ലാം നിര്‍വ്വഹിച്ചു.ഉമ്മ ഉണ്ടാക്കി കൊടുത്ത പുട്ടും കടലയും വെട്ടി വിഴുങ്ങി ബുക്കുകളുമെടുത്ത് ബസ്റ്റോപ്പിലേക്കു നടന്നു...ബസ്റ്റോപ്പില്‍ അധികം തിരക്കില്ലായിരുന്നു.അവന്‍ എത്തി 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നിഷ വന്നു..
അവനും വേറെ ഒന്നു രണ്ടു പേരും കൂടി പിന്‍ വാതിലിലൂടെ അകത്തേക്കു ചാടി കയറി… പെട്ടെന്നുള്ള ആ പ്രവൃത്തിയില്‍ അവന്റെ കയ്യിലുണ്ടായിരുന്ന ഒരു ബുക്ക് താഴെ വീണത് ഷെരീഫ് അറിഞ്ഞില്ല..
ഷെരീഫ്… നഗരത്തിലെ ഒരു പാരലല്‍ കോളേജ് വിദ്ധ്യാര്‍ത്ഥി
നന്നായി പാടും, നന്നായി ചിത്രം വരയ്ക്കും,അദ്ധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും ഷെരീഫിനെ വലിയ കാര്യമാണ്..അവന്‍ കോളേജിലെത്തി. ഗേറ്റില്‍ തന്നെ അവനേയും കാത്തു അവന്റെ കൂട്ടുകാര്‍
നില്‍പ്പുണ്ടായിരുന്നു, ഹനീഫ്, നിഷാദ്, രാഹുല്‍..4 പേരും കൂടി ക്ലാസ്സിലേക്കു കയറി... അവന്‍ തലേ ദിവസം ഉറക്കമൊഴിച്ചിരുന്നു വരച്ചുണ്ടാക്കിയ റെക്കോഡ് ബുക്ക് കൂട്ടുകാരെ കാണിക്കാന്‍ നോക്കിയപ്പോഴാണു ഷെരീഫ് അറിയുന്നത്... അവന്റെ റെക്കോഡ് ബുക്ക് കാണാനില്ല.അവന്‍ ആകെ ടെന്‍ഷനിലായി,
"ഡാ എന്റെ റേക്കോഡ് ബുക്ക് കാണാനില്ല..."
എല്ലാവരും കൂടി തിരച്ചില്‍ ആരംഭിച്ചു.ക്ലാസിലും,വന്ന വഴിയിലുമെല്ലാം നോക്കി.ഒരിടത്തും കാണാനില്ല. വീട്ടില്‍ നിന്നും എല്ലാ ബുക്കുകളുടേയും കൂട്ടത്തില്‍ റെക്കോഡ് ബുക്കും ഉണ്ടന്നു അവന്‍ ഉറപ്പു വരുത്തിയിരുന്നതാണ്...റെക്കോഡ് ബുക്ക് ഇന്നു സബ്മിറ്റ് ചെയ്യേണ്ടതാണ്..എവിടെ പോയി അന്വേഷിക്കും…ആകെ വിഷമിച്ചിരിക്കുമ്പോഴാണു ഒരാള്‍ ഒരു കവറുമായി ഷെരീഫിന്റെ അടുത്തു വന്നത്,അയാള്‍ ആ കവര്‍ ഷെരീഫിനു നേരെ നീട്ടി,അവന്റെ കൂട്ടുകാരന്‍ ഹനീഫാണു ആ കവര്‍ വാങ്ങിയത്..ആ കവറില്‍ നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ഷെരീഫിന്റെ പേര്.ഷെരീഫ് ഒഴികെ മറ്റെല്ലാവരും ആകാംക്ഷയോടെ ആ കവറിലേക്കു നോക്കി. ഹനീഫ് ആ കവര്‍ ഷെരീഫിനു നീട്ടി,
"നീ തുറന്നു നോക്കു,അതില്‍ എന്താണെന്നു…?" ഷെരീഫ് പറഞ്ഞു,
ഹനീഫ് ആ കവര്‍ തുറന്നു അതില്‍ കാണാതെ പോയ അവന്റെ റെക്കോഡ് ബുക്കായിരുന്നു
ഒപ്പം നാലായി മടക്കിയ ഒരു പേപ്പറും അതില്‍ മനോഹരമായ കയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്നു…
''ഒരുപാടൊരുപാട് ഇഷ്ടമാണ്....സ്വന്തം “…എസ്..."
ഷെരീഫ് ആ പേപ്പറും കയ്യില്‍ പിടിച്ചു അന്തം വിട്ടിരുന്നു ചിന്തിച്ചു......
ഇതാരടാ... ഇങ്ങനെ ഒരു കത്തെഴുതാന്‍… ഹനീഫ് ആ പേപ്പര്‍ തട്ടി പറിച്ചു ഉറക്കെ വായിച്ചു
''ഒരുപാടൊരുപാട് ഇഷ്ടമാണ്....സ്വന്തം “…എസ്..."
"ഇതാരാടാ ഷെരീഫേ…സത്യം പറയ്..?" രാഹുലാണതു ചോദിച്ചത്
ഷെരീഫ് കൈ മലര്‍ത്തി
"സത്യായിട്ടും...എനിക്കറിയില്ല ഇതെഴുതിയത് ആരാണെന്നു..."
"പിന്നെ നിന്റെ റെക്കോഡ് ബുക്ക് എങ്ങിനെ അവരുടെ കയ്യില്‍ കിട്ടി...?" നിഷാദിന്റെ ചോദ്യം…
"അതും എനിക്കറിയില്ല.." അപ്പോഴാണു അവനു ഒരു ബോധോദയം ഉണ്ടായത്?
ആ ബുക്ക് കൊണ്ടു വന്ന ആളോട് ചോദിച്ചാല്‍ വിവരം അറിയാന്‍ കഴിയും.അവനും കൂട്ടുകാരും അവിടെയല്ലാം അയാളെ അന്വേഷിച്ചു.അവിടെയെങ്ങും ആരേയും കാണാന്‍ കഴിഞ്ഞില്ല…ഷെരീഫ് ആകെ ചിന്താ കുഴപ്പത്തിലായി..
ആരായിരിക്കും …?
ഷെരീഫിന്റെ അവസ്ഥ കണ്ടപ്പോള്‍ കൂട്ടുകാര്‍ക്കു സഹതാപം തോന്നി...അവര്‍ ഷെരീഫിനോടു പറഞ്ഞു...
" നീ വിഷമിക്കണ്ടാ..ഇതിന്റെ പിന്നില്‍ ആരാണെങ്കിലും നമുക്കു കണ്ടു പിടിക്കാം…"
അങ്ങിനെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി..
ഫെബ്രുവരി 14 പ്രണയ ദിനം..
"സംസ്കാര സമന്വയങ്ങളുടെ നിറപ്പൊലിമയില്‍ ഹൃദയത്തില്‍ നിന്നന്യമാകുന്ന സ്നേഹമെന്ന വികാരത്തെ ഓര്‍മ്മപ്പെടുത്തുന്ന ദിനം..."
ഷെരീഫ് പതിവു പോലെ ക്ലാസ്സിലേക്കു പോകാനുള്ള തെയ്യാറെടുപ്പിലായിരുന്നു.അപ്പോഴാണു അവന്റെ ഉമ്മ ഒരു കവര്‍ കൊണ്ടു കൊടുത്തത്..ഒരാള്‍ കൊണ്ടു തന്നതാണെന്നു പറഞ്ഞിട്ട്..ഉടനെ അവന്‍ ആ കവറും തട്ടി പറിച്ചു പുറത്തേക്കോടി…അവിടെ ആരേയും കാണാന്‍ കഴിഞ്ഞില്ല…
അവന്‍ നിരാശനായി..അവന്‍ ആ കവര്‍ പൊട്ടിച്ചു നോക്കി.അതില്‍ ഒരു ഗ്രീറ്റിങ്ങ് കാര്‍ഡ് ആയിരുന്നു...
"ഷെരീഫ്..സോറി.നമ്മള്‍ക്കു കണ്ടു മുട്ടാനുള്ള സമയം ആയിട്ടില്ല..സമയം ആകുമ്പോള്‍ ഞാന്‍ നേരിട്ടു നിന്റെ മുന്നില്‍ വരും...അന്നു നിനക്കെന്നെ മനസിലാകുമോ എന്നെനിക്കറിയില്ല..ഞാന്‍ വരും നിന്നെ കാണാന്‍.
അതിനിനി അധിക നാളില്ല..."
അവന്‍ക്കു സങ്കടവും ദേഷ്യവും ഒരു പോലെ വന്നു.
"ആരാ മോനെ അതു..? എന്താ ആ കവറിനുള്ളില്‍...?"
ഉമ്മാടെ ചോദ്യങ്ങളാണു അവനെ ചിന്തയില്‍ നിന്നുണര്‍ത്തിയത്...അവന്‍ ഒന്നും ഇല്ലന്നു പറഞ്ഞു വീടിനകത്തേക്കു പോയി…വേഗം തന്നെ റെഡിയായി കോളേജിലേക്കു പോയി...ബസ്റ്റോപ്പിലേക്കുള്ള യാത്രയില്‍ അവന്‍ നാലു പാടും നോക്കിയാണു നടന്നത്...ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടൊ? ഏതെങ്കിലും പെണ്കുട്ടി തന്നെ നോക്കുന്നുണ്ടോ?..നടന്നു നടന്നു അവന്‍ ബസ്റ്റോപ്പില്‍ എത്തിയതറിഞ്ഞില്ല.. പെട്ടെന്നാണു അവന്‍ കണ്ടത് അന്നു ആ റെക്കൊഡ് ബുക്ക് കൊണ്ടു വന്ന ആള്‍ ഒരു ഓട്ടോറിക്ഷയിലേക്കു കയറുന്നു...അവന്‍ ഓടി... ഓട്ടോറിക്ഷ അപ്പോഴേക്കും പോയ്കഴിഞ്ഞിരുന്നു...അവന്‍ ഓട്ടോറിക്ഷയുടെ നമ്പര്‍ നോട്ട് ചെയ്തു.തിരിച്ചു നടന്നു.അപ്പോഴേക്കും ബസ് വന്നു.അവന്‍ ബസ്സിലേക്കു കയറി..ബസ് നീങ്ങി തുടങ്ങി.അപ്പോഴും അവന്റെ കണ്ണുകള്‍ ആ ഓട്ടോറിക്ഷയേയും ആ അജ്ഞാതനേയും തേടി കൊണ്ടിരുന്നു. കോളേജിലെത്തി എത്രയും വേഗം ഈ കാര്യങ്ങള്‍ അവന്റെ കൂട്ടുകാരോടു പറയണം. അവന്‍ക്കു ബസ്സിനു വേഗത പോരാ എന്നു തോന്നി…അവന്‍ കോളേജിലെത്തി.പതിവു പോലെ കൂട്ടുകാര്‍ ഗേറ്റില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.അവന്‍ കാര്യങ്ങളെല്ലാം കൂട്ടുകാരോടു പറഞ്ഞു.ഓട്ടോറിക്ഷയുടെ നമ്പറും പറഞ്ഞു കൊടുത്തു..
"നമുക്കന്വേഷിക്കാം..നീ വിഷമിക്കണ്ടടാ.."കൂട്ടുകാര്‍ അവനെ സമാധാനപ്പെടുത്തി..
അങ്ങിനെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി..
ഒരു ഞായറാഴ്ച...
അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ കയ്യില്‍ ഒരു ഗ്ലാസ്സില്‍ ചായയും മറുകയ്യില്‍
ന്യൂസ് പേപ്പറുമായി വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണു ഒരു കാര്‍ ഷെരീഫിന്റെ വീടിന്റെ പടി കടന്നെത്തിയത്...
"ആരാണാവോ രാവിലെ തന്നെ കുറ്റിയും പറിച്ചോണ്ട്...???" ആത്മഗതം പോലെ പറഞ്ഞു
വണ്ടിയില്‍ നിന്നും ഇറങ്ങുന്നവരെ നോക്കി...ആദ്യം ഇറങ്ങിയത് ഒരു ചെറുപ്പക്കാരനായിരുന്നു.....
പിന്നാലെ ഒരു സ്ത്രീയും. അപ്പോഴേക്കും വണ്ടിയുടെ ശംബ്ദം കേട്ടു ഷെരീഫിന്റെ ഉമ്മ പുറത്തേക്കു വന്നു.
വണ്ടിയില്‍ നിന്നും ഇറങ്ങിയ സ്ത്രീയെ കണ്ടു അവന്റെ ഉമ്മ ഒരു നിമിഷം സ്തബ്ദയായി.
പിന്നെ ഓടി ചെന്നു ആ സ്ത്രീയെ കെട്ടി പിടിച്ചു.
"എന്റെ സുഹറാ നീ...???" ആ സ്ത്രീ പുഞ്ചിരിച്ചു.
രണ്ടു പേരുടെയും കണ്ണു നിറഞ്ഞു.ഷെരീഫിനു ഒന്നും മനസ്സിലായില്ല. ഉമ്മയും സ്ത്രീയും കൂടി എന്തോ
സ്വകാര്യം പറയുന്നതും എന്നിട്ടു വണ്ടിയുടെ ഉള്ളിലേക്കു നോക്കുന്നതും കണ്ടു...അപ്പോഴേക്കും ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തിറങ്ങിയ ആളെ കണ്ടു ഷെരീഫ് ഒന്നു ഞെട്ടി.
അപ്പോള്‍ അവന്റെ മുഖത്തുണ്ടായ ഭാവമാറ്റങ്ങള്‍ ഉമ്മയും സ്ത്രീയും നിഗൂഡമായി ശ്രദ്ധിച്ചു പരസ്പരം നോക്കി ചിരിച്ചു..അപ്പോഴും ആ പ്രായമായ ആളു പുറത്തു തന്നെ ഇതെല്ലാം നോക്കി നിന്നു ചിരിക്കുകയായിരുന്നു...പെട്ടെന്നു വണ്ടിയുടെ ഉള്ളില്‍ നിന്നും ഡോര്‍ തുറന്നു ഒരാള്‍ കൂടി പുറത്തേക്കിറങ്ങി..
"സുന്ദരിയായൊരു പെണ്‍കുട്ടി"
ഷെരീഫ് ആ കുട്ടിയുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി...
"ങേഹ്…!!ഈ മുഖം…!!!!"
അതെ താന്‍ തേടി കൊണ്ടിരുന്ന മുഖം...ഊണിലും ഉറക്കിലും ഞാന്‍ കൊണ്ടു നടക്കുന്ന മുഖം...എന്റെ കളിക്കൂട്ടുകാരി....പണ്ടെന്നോ കൈവിട്ടു പോയ തന്റെ ബാല്യ സഖി...
"സജ്ന.."
ആ റെക്കോഡ് ബുക്കിനൊപ്പം കിട്ടിയ കത്തില്‍ " എസ് " എന്നു കണ്ടപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത്
അവളുടെ പേരായിരുന്നു.. അറിയാതെ ഞാന്‍ ആശിച്ചിരുന്നു അതു അവളായിരുന്നെങ്കില്‍...
കൈവിട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ മനസ്സായിരുന്നു ആ സമയം ഷെരീഫിനു..
സന്തോഷം കൊണ്ടു അവന്റെ കണ്ണു നിറഞ്ഞു..
ഇതു സത്യമോ...? മിത്ഥ്യയോ…? അവന്‍ ഒരു സ്വപ്നലോകത്തകപ്പെട്ട പോലെ...
സജ്നയും അവനെ സൂക്ഷിച്ചു നോക്കി..അവളുടെ ആ തത്തമ്മ ചുണ്ടില്‍
ഒരു നറു നിലാവ് പോലൊരു പുഞ്ചിരി വിടര്‍ന്നു, ചുവന്ന തക്കാളി കവിളുകളില്‍ നാണത്തിന്‍ മൊട്ടു വിരിഞ്ഞു… അവന്റെ മനസ് മനസ്സിലാക്കിയിട്ടെന്ന പോലെ അവന്റെ ഉമ്മ പറഞു..
"മോനേ..ഷെരീഫെ നിങ്ങള്‍ സംസാരിക്കു..ഞങ്ങള്‍ക്കു കുറച്ചു പണിയുണ്ട്. "
എന്നിട്ടു ആ സ്ത്രീയേയും വിളിച്ചു അകത്തേക്കു പോയി..
ആ പ്രായമായ ആളു വന്നു വന്നു ഷെരീഫിന്റെ തോളില്‍ തട്ടിയപ്പോഴാണു
അവന്‍ സ്വപ്ന ലോകത്തു നിന്നിറങ്ങി വന്നത്...ആ ആളും ഡ്രൈവറും കൂടി വീടിനു അകത്തേക്കു നടന്നു.
അപ്പോഴും ഷെരീഫും സജ്നയും കുറ്റിയടിച്ച പോലെ നില്‍ക്കുകയായിരുന്നു.സജ്നയാണു ആദ്യം സംസാരിച്ചു തുടങ്ങിയത്...
"ഹലോ… എന്നെ ഓര്‍മ്മയുണ്ടോ..????"
ഷെരീഫ് പുഞ്ചിരിച്ചു…
അവര്‍ രണ്ടു പേരും കൂടി പതുക്കെ നടന്നു വീടിന്റെ വടക്കു വശത്തേക്കു... അവിടെ ഒരു മാവുണ്ട്..
അവരുടെ പ്രിയപ്പെട്ട സ്ഥലം. പണ്ടു ചെറുപ്പത്തില്‍ മണ്ണപ്പം ചുട്ടു കളിച്ചിരുന്നതും, അച്ചനും അമ്മയും ആയി കളിച്ചിരുന്നതും,ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന സ്ഥലം…രണ്ടു പേരും കുറച്ചു നേരം ഒന്നും മിന്ണ്ടാതെ മുഖത്തോടു മുഖം നോക്കി നിന്നു..എന്തൊക്കെയോ പറയാനും ചോദിക്കാനുമുണ്ട് രണ്ടു പേര്‍ക്കും. പക്ഷെ ശംബ്ദം തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്നു…
ഒടുവില്‍…
"എവിടെയായിരുന്നു ഇതു വരെ..?" ഷെരീഫ് തന്നെയാണു ആ മൗനത്തിനു വിരാമമിട്ടത്…
"ഞാന്‍ നിന്നെ കുറിച്ചു ആലോചിക്കാത്ത ഒരു ദിവസം പോലുമില്ല..."
"നീ ഇവിടെ നിന്നും പോയതിനു ശേഷമാണു നീ എന്റെ ആരൊക്കെയോ ആയിരുന്നു എന്നു ഞാന്‍ മനാസിലാക്കുന്നത്…നിന്നെ കുറിച്ചു ഉമ്മ എപ്പോഴും പറയുമായിരുന്നു..അന്നെല്ലാം നിന്നെ കാണാന്‍ ഞാന്‍ അതിയായ് ആഗ്രഹിച്ചിരുന്നു..."
അപ്പോഴാണു അവളുടെ കയ്യില്‍ ഒരു ഡയറി അവന്‍ കണ്ടത്. അതു അവള്‍ അവന്‍ക്കു നേരെ നീട്ടി…
തന്റെ നഷ്ടപ്പെട്ടു പോയി എന്നു കുരുതി കുറച്ച് ദിവസമായി അന്വേഷിച്ചു നടക്കുന്ന ഡയറി...
"ഇതു നിനക്കെവിടുന്നു കിട്ടി...?"
"അന്നു ആ റെക്കോഡ് ബുക്ക് കിട്ടിയ ദിവസം ഞാന്‍ ഇവിടെ വന്നിരുന്നു..അന്നു നിന്റെ റൂമില്‍ നിന്നും എടുത്തു കൊണ്ടു പോയതാണെന്ന്...അതില്‍ നീ എന്നെ കുറിച്ചു എഴുതിയത് ഞാന്‍ വായിച്ചു…
നീ എന്നെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു…
കഴിഞ്ഞ നാളുകളില്‍ നീ അനുഭവിച്ച അതേ മനോ വേദന ഞാനും അറിഞ്ഞതാണ്…" അവള്‍ പറഞ്ഞു..
"നിന്റെ വേര്‍പാട് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു… നിന്നെ കുറിച്ച് ഞാന്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിരുന്നു...നീ എന്നിലേക്കു മടങ്ങി വരില്ലന്നു കരുതിയിട്ടും… എല്ലാം ദൈവത്തിന്റെ കൃപ...."
സജ്ന എല്ലാം കേട്ടു നിന്നു,അവളുടെ കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു വീണു…..
അവളുടെ മനസ്സിലും അപ്പോള്‍ അവന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു…
അപ്പോഴേക്കും ഷെരീഫിന്റെ ഉമ്മടെ വിളി വന്നു...
"മോനേ ഷെരീഫേ... കഴിഞ്ഞില്ലേ നിന്റെ സ്വകാര്യം പറച്ചില്‍…? ഇനി അവള്‍ ഒരുത്തിലും
പോണില്ല..ഇവിടെ തന്നെ ഉണ്ടാകും. നിന്റെ കണ്‍മുന്നില്‍ തന്നെ…എന്താ പോരേ..?
നിനക്കു സമാധാനമായോ???????? "
അവന്റെ മുഖത്തു ആശ്ചര്യം വിടര്‍ന്നു.
അതു കണ്ടു സജ്നയുടെ മുഖം നാണം കൊണ്ടു ഒന്നു കൂടി ചുവന്നു…
തലയിലെ തട്ടം ഒന്നു കൂടി നേരെയാക്കി അവള്‍ അകത്തേക്കോടി…
ഷെരീഫിന്റെ മനസ്സില്‍ ഒരു മാപ്പിളപ്പാട്ടിന്റെ ശീലുണര്‍ന്നു…